Saturday, April 25, 2026

പിടി വീണു, നമ്പര്‍ തിരുത്തി വച്ച്‌ എഐ ക്യാമറയെ പറ്റിച്ചത് 51 തവണ; യുവാവിന് പിഴ 60,000

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മൂവാറ്റുപുഴ: വാഹനത്തിന്റെ നമ്പര്‍ തിരുത്തി പല തവണകളായി എഐ ക്യാമറയ്ക്ക് മുന്നില്‍ നിയമലംഘനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്.

പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാള്‍ എഐ ക്യാമറയുടെ മുന്നില്‍ മനപൂര്‍വം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥറുടെ ശ്രദ്ധിയിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടപടികള്‍ക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചതോടെയാണ് നമ്പര്‍ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലര്‍ക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. പിന്നീട് ആര്‍ടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയില്‍ തെരച്ചില്‍ നടത്തി ആളെ പിടികൂടുകയായിരുന്നു.

ഇയാള്‍ മൂന്നുപേരേ വച്ചും, ഹെല്‍മെറ്റ് വെക്കാതെയും ബൈക്കില്‍ സ്റ്റൻഡിങ് നടത്തുന്നതും എഐ ക്യാമറയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫോട്ടോ പ്രദേശവാശികള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കുന്നത്. 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നല്‍കിയത്. വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.