അച്ഛനെ പിന്തുണച്ചതിൽ സിനിമയിൽ അവസരം നഷ്ട്ടമാകില്ലന്ന് വിശ്വസിക്കുന്നു, പാർട്ടിയെക്കാൾ അച്ഛന് പ്രാധാന്യം നൽകുന്നു : അഹാന കൃഷ്ണ

Spread the love

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും മകളുമായ അഹാന കൃഷ്ണ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച്‌ അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന പറഞ്ഞത്.

video
play-sharp-fill

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തില്‍ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു.

ഞാന്‍ നാളെ എന്ത് ചെയ്താലും അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പറയുന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമായ ഒന്നല്ല. അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കില്ല. ഞങ്ങള്‍ക്ക് അച്ഛന്റെ പ്ലാനുകള്‍ അറിയാന്‍ താത്പര്യമുണ്ടെങ്കിലും പൊതുവെ രാഷ്ട്രീയകാര്യങ്ങള്‍ ഗൗരവമായി ശ്രദ്ധിക്കാറില്ല. വ്യാജ അക്കൗണ്ടുകളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ മോശം കാര്യങ്ങള്‍ പറയുന്നവര്‍ക്ക് ഒരു പരിധിയ്ക്ക് അപ്പുറം പ്രാധാന്യം കൊടുക്കാറില്ലെന്നും അവർ പറഞ്ഞു. വിജയപ്രതീക്ഷയുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group