video
play-sharp-fill
നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

സ്വന്തം ലേഖകൻ
കോട്ടയം:മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദിപുനർസംയോജനപദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത്​ നടത്തിയ നെൽകൃഷി വിളവെടുപ്പ്​ മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന്​ ഐരാറ്റുനട മാധവൻപടി
മരിങ്ങാട്ടുച്ചിറയിൽ മന്ത്രി വി.എസ്​.സുനിൽകുമാർ ഉദ്​ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. കോഒാർഡിനേറ്റർ അഡ്വ.​ കെ.അനിൽകുമാർ, കൃഷി കൺവീനർ ഡോ. പുന്നൻ കുര്യൻ വെങ്കടത്ത്​ എന്നിവർ സംസാരിക്കും. നദീപുനർസംയോജനപദ്ധതിയുടെ പ്രധാന വിളവെടുപ്പാണ്​ മീനന്തറയാറി​െൻറ നദീതടപ്രദേശത്തേത്​.
 20 വർഷങ്ങളായി തരിശായി കിടന്ന വയലുകളിൽ നെൽകൃഷി പുനരാരംഭിച്ചത്​. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി പാടശേഖരസമിതികൾ വിളിച്ചുചേർത്തും കർഷകരെ നിർബന്ധിച്ച് കൃഷിയിലേക്ക് ഇറക്കിയുമാണ്​ ദൗത്യം വിജയകരമാക്കിയത്​. പുല്ലും കളയും മൂടി വരമ്പും കൈത്തോടുമൊന്നുമില്ലാതെ കൃഷിനിലത്തിലെ സ്വാഭാവിക അവസ്ഥ നഷ്​പ്പെട്ട വയലുകളെ കൃഷിക്കായി ഒരുക്കുന്ന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് എൻജിനീയർ മുഹമ്മദ് ഷെരീഫി​െൻറ ചുമതലയിലാണ് നടന്നത്. ഹരിതകേരളം മിഷ​െൻറ സഹായത്തോടെ യന്ത്രസഹായത്തോടെ നിലമൊരുക്കലും തോടുതെളിക്കലും സാധ്യമാക്കി. ഇറിഗേഷൻ വകുപ്പി​െൻറ സഹായത്തോടെ പ്രധാന തോടി​െൻറ പണികളും നടന്നിരുന്നു. മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഡോ. ജോർജി​െൻറ ചുമതലയിൽ ജലസേചന സംവിധാനമൊരുക്കുന്നതിന് കെ.എം. സിറാജ്, മുഹമ്മദ്​ സജീദ് എന്നിവർ വകുപ്പുതല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. കോട്ടയം-കുമളി റോഡിനിരുവശവും വടവാതൂരിനും മണർകാടിനുമിടയിൽ  വിശാലമായ ഐരാറ്റുനടയിലെ പാടശേഖരങ്ങൾ വർഷങ്ങളായി തരിശുകിടക്കുകയായിരുന്നു. അഞ്ചു തോടുകളുടെ സംഗമസ്ഥാനമാണ്​. മിക്ക തോടുകളും കൈയേറ്റം മൂലം ഒഴുക്കും നിലച്ചിരുന്നു. കൈയേറിയ തോട് വീണ്ടെടുക്കുന്നതിന്​ പ്രവർത്തനങ്ങളാണ്​ ആദ്യം സാധ്യമാക്കിയത്​. ഐരാറ്റുനടയിൽ അഞ്ച്​ ഓട്ടോറിക്ഷാ ഡൈവർമാർ ചേർന്ന് കൃഷിയിറക്കിയ പാടത്തും നൂറുമേനി വിളവാണ്​.