Spread the love

കോട്ടയം: പ്രകൃതിദുരന്തങ്ങള്‍ കൃഷിയേയും ഭൂമിയേയും വ്യാപകമായി ബാധിക്കുമ്പോഴും കർഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ നിലച്ച അവസ്ഥയാണ്.

video
play-sharp-fill

2021 മെയ് 18ന് ശേഷം ഇതുവരെ ഒരു രൂപ പോലും പല കർഷകര്‍ക്കും ലഭിച്ചിട്ടില്ല. ജില്ലയിൽ ഇന്നുവരെ 6.34 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണത്തിനായി ബാക്കിയുണ്ട്.
മാസങ്ങളുടെ കേന്ദ്ര വിഹിതം കുടിശികയുള്ളപ്പോള്‍ സംസ്ഥാന വിഹിതമാണ് പൂർണമായും മുടങ്ങിയത്. അപ്പർകുട്ടനാട്ടിലേയും മലയോരത്തേയും കർഷകരാണ് ഇതോടെ ദുരിതത്തിലാകുന്നത്.

മഴ, വെള്ളപ്പൊക്കം, അതിനു പിന്നാലെയുണ്ടായ വരള്‍ച്ച, ഇതൊക്കെ മൂലം കർഷകര്‍ക്ക് കോടികളുടെ കൃഷിനാശമാണ് ഉണ്ടായത്. നെല്ലിന് പുറമേ വാഴ, കപ്പ, ജാതി, റബർ തുടങ്ങിയ വിളകളാണ് ഏറ്റവും കൂടുതൽ നഷ്ടം ബാധിച്ചത്. സംഭരിച്ച നെല്ലിന് ലഭിക്കേണ്ട പണം ഇതുവരെ കിട്ടിയില്ല. അതും കുടിശികയായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടതെ കർഷകർക്ക് വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ ലഭിക്കേണ്ട സഹായവും നിലച്ചിരിക്കുകയാണ്. 2024 ഏപ്രില്‍ വരെയുള്ള അപേക്ഷകർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. 2024-25 വർഷത്തെ നഷ്ടപരിഹാരത്തുക ഇനിയും ലഭ്യമായിട്ടില്ല. ഇൻഷ്വറൻസ് ചെയ്യാൻ സാധിക്കാതെ പ്രകൃതി ക്ഷോഭത്തിലും മറ്റും കൃഷി നശിച്ച കർഷകർക്ക് നല്‍കേണ്ട നഷ്ടപരിഹാരവും വർഷങ്ങളായി നിലച്ച അവസ്ഥയിലാണ്.

കൃഷിനാശ കണക്ക്
2021-22 : 1.5 ലക്ഷം
2022-23 : 2.94 കോടി
2023-24 : 46.97 ലക്ഷം
2024-25 : 1.14 കോടി
2025-26 : 30 ലക്ഷം