play-sharp-fill
വീണ്ടും താരവിവാഹം ; സാനിയ മിർസയുടെ സഹോദരിയും അസ്ഹറുദീന്റെ മകനും വിവാഹിതരാകുന്നു

വീണ്ടും താരവിവാഹം ; സാനിയ മിർസയുടെ സഹോദരിയും അസ്ഹറുദീന്റെ മകനും വിവാഹിതരാകുന്നു

സ്വന്തം ലേഖിക

ഹൈദരാബാദ്: വീണ്ടുമൊരു താരവിവാഹംകൂട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുമാണ് വിവാഹിതരാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഈ വിവാഹ വാർത്ത പുറത്ത് വിട്ടത്. കുടുംബം വളരെ സന്തോഷത്തിലാണെന്നും അസറുദ്ദീന്റെ മകൻ അസദ് സഹോദരിക്ക് യോജിച്ച വരനാണെന്നും സാനിയ പറഞ്ഞു.

സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു.ദീർഘകാല പ്രണയത്തിനു ശേഷം നടന്ന ഇവരുടെ വിവാഹം നീണ്ടുനിന്നില്ല. അനം വിവാഹമോചനം നേടിയശേഷമാണ് ആസാദുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അംഗീകരിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. അഭിഭാഷകനായ അസദ് കഴിഞ്ഞ രഞ്ജി സീസണിൽ ഗോവയ്ക്കുവേണ്ടി കളിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :