video
play-sharp-fill

ഉച്ച കഴിയുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്നവരാണോ…? രാത്രി ഏറെ വൈകിയും  ഉറക്കം ലഭിക്കുന്നില്ലേ….? എങ്കില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കാനുണ്ട്; കൂടുതലറിയാം….

ഉച്ച കഴിയുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്നവരാണോ…? രാത്രി ഏറെ വൈകിയും ഉറക്കം ലഭിക്കുന്നില്ലേ….? എങ്കില്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കാനുണ്ട്; കൂടുതലറിയാം….

Spread the love

സ്വന്തം ലേഖിക

കോട്ടയം: രാത്രി എത്ര സമയം താമസിച്ചാലും ഉറക്കം ലഭിക്കുന്നില്ല എന്ന് നിരവധി പേര്‍ പരാതിപ്പെടാറുണ്ട്.

എന്നാല്‍ രാത്രി ഉറക്കം ലഭിക്കാത്തവര്‍ക്കും ഉച്ചമയക്കത്തിന് വലിയ പ്രശ്നമൊന്നുമുണ്ടാകാറില്ല. ഉച്ച ഭക്ഷണം കഴിഞ്ഞുള്ള സമയത്ത് വീട്ടിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും ചെറുതായി എങ്കിലും മയക്കം വരാത്തവര്‍ കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലര്‍ ഈ സമയത്ത് ഉറങ്ങുന്നത് പതിവാക്കാറുമുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് മടിയുടെ സൂചനയാണെന്നും അത് രാത്രിയുള്ള ഉറക്കത്തെ ബാധിക്കുമെന്നും പറയപ്പെടുന്നുണ്ട്. അതിനാല്‍ ഉച്ചമയക്കം ആരോഗ്യപരമായി ഗുണമാണോ അതോ ദോഷമാണോ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഉച്ച സമയത്ത് ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് ചെറുതായൊന്ന് മയങ്ങിയാല്‍ അത് കൊണ്ട് ശരീരത്തിന് ഗുണം മാത്രമേ ലഭിക്കു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടാനായി ഏറെ സഹായകരമാണ് ഉച്ചമയക്കം. രക്തസമ്മര്‍ദ്ദം അലട്ടുന്നവര്‍ക്കും ഉച്ചയുറക്കം ഗുണകരമാണ്. ദഹനത്തെ സഹായിക്കുന്നു, ശരീര വേദന, ക്ഷീണം എന്നിവയ്ക്ക് ശമനമുണ്ടാക്കുന്നു എന്നിങ്ങനെയുള്ള നേട്ടങ്ങളുണ്ടാകും എന്നതും പ്രധാനമാണ്.

ഉച്ചയ്ക്ക് ഉറങ്ങുന്നത് മൂലം രാത്രിയിലെ ഉറക്കം നഷ്ടപ്പെടും എന്ന് പറയുന്നതും തെറ്റാണ്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഉച്ചയ്ക്ക് ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.

അധികസമയം നീളാതെ ഉച്ചമയക്കത്തിന് ഒരു പരിധി നിശ്ചയിക്കേണ്ടതാണ്. ഉച്ചയ്ക്ക് ശേഷം ഒരു മണി മുതല്‍ മൂന്ന് മണി വരയുള്ള സമയത്ത് കുറഞ്ഞത് അര മണിക്കൂറെങ്കിലും മയങ്ങുന്നതായിരിക്കും ഉചിതം. ഇത് പരമാവധി ഒന്നര മണിക്കൂര്‍ വരെ നീളാം.

എന്നാല്‍ വൈകുന്നേരം നാല് മണിക്ക് ശേഷം ഉറങ്ങാതിരിക്കുന്നതായിരിക്കും ഉചിതം. കൂടാതെ ഉറക്കം കഴിഞ്ഞ ഉടനെ തന്നെ ചായ, കാപ്പി, സിഗരറ്റ്, ചോക്ളേറ്റ് എന്നിവ ഒഴിവാക്കുക. മൊബൈല്‍, ടിവി എന്നിവയും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.