
ദൈവത്തിന്റെ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്, ഇപ്പോൾ അഞ്ചാമത്തെ പെൺകുഞ്ഞിനെയും നൽകി ദൈവം എന്നെ അനുഗ്രഹിച്ചു : ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ദൈവത്തിൽ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്, ഇപ്പോൾ അഞ്ചാമത്തെ പെൺകുഞ്ഞിനെയും ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അഞ്ചാമത്തെ പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദികുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് അഫ്രീദിനാദിയ ദമ്പതികൾക്ക് അഞ്ചാമത്തെ പെൺകുഞ്ഞ് ജനിച്ചത്.
ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെൺകുട്ടികളെ നൽകി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോൾ അഞ്ചാമത്തെ കുഞ്ഞിനെ നൽകിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെയ്ക്കുന്നു എന്നാണ് ഷാദിദ് അഫ്രിദീ ഇനസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖ്‌സ, അൻഷ, അജ്വ, അസ്ര എന്നിങ്ങനെയാണ് അഫ്രീദിയുടെ ആദ്യ നാല് പെൺകുട്ടികളുടെ പേരുകൾ. 2000 ഒക്ടോബർ 21 നാണ് അഫ്രീദിയും നാദിയയും വിവാഹിതരായത്.