play-sharp-fill
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ചെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു; അപകടം കുമരകത്ത് നസ്രേത്ത് പള്ളിയ്ക്കു സമീപം; മരിച്ചത് ഒളശ സ്വദേശി

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ചെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു; അപകടം കുമരകത്ത് നസ്രേത്ത് പള്ളിയ്ക്കു സമീപം; മരിച്ചത് ഒളശ സ്വദേശി

സ്വന്തം ലേഖകൻ

കുമരകം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ഒളശ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നു വെള്ളത്തിലേയ്ക്കു തെറിച്ചു വീണ യുവാവിനെ രക്ഷിക്കാൻ വൈകിയതാണ് മരണത്തിന് കാരണമായത്. യുവാവ് വെ്ള്ളത്തിൽ വീണത് ആരും അറിഞ്ഞില്ല. പതിനഞ്ചു മിനിറ്റിന് ശേഷം ഒപ്പമുണ്ടായിരുന്നവർ പറഞ്ഞപ്പോഴാണ് യുവാവ് വെള്ളത്തിൽ കിടക്കുന്നത് പുറത്തറിഞ്ഞത്.


ഒളശ അരവിന്ദശേരിൽ പരേതനായ എബി കുര്യന്റെ മകൻ അതുൽ എബി കുര്യനാ (21)ണ് മരിച്ചത്. അപകടത്തിൽ അതുലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അഖിൽ ഷാഹുൽ എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 12.30ന് കുമരകം നസ്രേത്ത് പള്ളിയ്ക്കു സമീപത്തെ ഇടവഴിയിലായിരുന്നു അപകടം. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനായാണ് അതുലും സുഹൃത്തുക്കളും കുമരകത്ത് എത്തിയത്. വിവാഹവീട്ടിൽ നിന്നും രാത്രിയിൽ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക്, നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ അതുൽ തോട്ടിലേയ്ക്കു തെറിച്ചു വീണു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അഖിലിനെയും ഷാഹുലിനെയുമാണ് ആദ്യം രക്ഷിക്കാൻ ശ്രമിച്ചത്. ഇവരുരെയും രക്ഷപെടുത്തി വാഹനത്തിലേയ്ക്കു കയറ്റാൻ ശ്രമിക്കുമ്പോഴാണ് ഒപ്പം അതുലും ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന്, നാട്ടുകാർ തോട്ടിൽ നടത്തിയ പരിശോധനയിലാണ് അതുലിനെ കണ്ടെത്തിയത്. തിരുനക്കരയിലെ ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അതുൽ മരിച്ചിരുന്നു.

അഖിൽ ഭാരത് ആശുപത്രിയിലും, ഷാഹുൽ കാരിത്താസ് ആശുപത്രിയിലും ചികിത്സയിലാണ്. അതുലിന്റെ മാതാവ് കൂത്രപ്പള്ളി തുരുത്തിക്കാട്ട് കുടുംബാംഗം ലീന എബി. സഹോദരൻ അഖിൽ എബി (കാനഡ). മൃതദേഹം ഫെബ്രുവരി 17 ന് രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് മൂന്നിന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും.