video
play-sharp-fill

വയോധികന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണമുണ്ടെന്ന് പൊലീസ്

വയോധികന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണമുണ്ടെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

അടൂർ: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.മണക്കാല തോട്ടുകടവിൽ ടി.എം. മാത്യു (69)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാവിലെ 9.15നാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ അറിയിച്ചതനുസരിച്ച് അടൂർ അഗ്നിരക്ഷാസേന തീയണയ്ക്കുകയായിരുന്നു.എന്നാൽ അഗ്നിരക്ഷാ സേന എത്തിയപ്പാഴേക്കും മാത്യുവിന്റെ ശരീരം മുഴുവൻ കത്തിയിരുന്നു.

മാത്യൂവിന്റെ ഭാര്യ മേഴ്‌സി രാവിലെ മാവേലിക്കര കൊല്ലകടവിലെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. പരിശോധനയിൽ കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് ഫോറൻസിക് വിദഗ്ധർ എത്തി സ്ഥലത്ത് പരിശോധന നടത്തി.