
സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി: വയനാട് നൂൽപ്പുഴയ്ക്ക് സമീപം പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽവെച്ച് ലൈംഗീകമായി പീഡിപ്പിച്ചു. നൂൽപ്പുഴ വനാതിർത്തിയിലെ 14 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം യുവാവ് ഉൾവനത്തിലേക്ക് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ പെൺകുട്ടിയും കൂട്ടുകാരികളും വനത്തിനടുത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. പെൺകുട്ടിയെ ബന്ധു കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ രക്ഷപ്പെട്ടെത്തി മറ്റുള്ളവരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനകത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തി. പൊലീസിനെ കണ്ട ഇയാൾ ഉൾവനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







