സ്വന്തം ലേഖിക
ഇടുക്കി: വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു.
അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യത്തില്‍ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു.
ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഫ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു.
അവശരായതിനെത്തുടന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമായിരുന്നു.
വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കള്‍ അടിമാലി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂവരും കൂടി ഒരുമിച്ച് പോകുമ്പോള്‍ വഴിയില്‍ക്കിടന്ന് ഒരുകുപ്പി മദ്യം കിട്ടിയെന്നും ഇത് കുടിക്കുകയായിരുന്നു എന്നുമാണ് യുവാക്കള്‍ പറഞ്ഞത്.
മദ്യം കഴിച്ച് കുറച്ചുകഴിഞ്ഞതോടെ കുഞ്ഞുമോനും അനില്‍കുമാറിനും ക്ഷീണം അനുഭവപ്പെടുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തുകയും ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കീടനാശിനി കലര്‍ത്തിയ മദ്യം യുവാക്കളെ അപായപ്പെടുത്താന്‍ മനപൂര്‍വം ആരെങ്കിലും കൊണ്ടിട്ടതാണോ എന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തെപ്പറ്റിയുള്ള ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല.