അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം : ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു ; കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

അടിമാലി : സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്.

കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്.

പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.