play-sharp-fill
എ.ഡി.ജി.പിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

എ.ഡി.ജി.പിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

 

സ്വന്തം ലേഖിക

 

കൊച്ചി: എ.ഡി.ജി.പി.യായിരുന്ന സുധേഷ്‌ കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ കരട് കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ എ.ഡി.ജി.പി.ക്ക് നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു.

 

കുറ്റപത്രം ലഭിച്ചാല്‍ അത് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ എ.ഡി.ജി.പി. (ക്രൈം) രണ്ടു മാസത്തിനുള്ളില്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാട്ടി ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എ.ഡി.ജി.പി.ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ അപാകത ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ചിന് മടക്കി നല്‍കിയെന്നും കൂടാതെ കരട് കുറ്റപത്രം ഉടൻ കൈമാറുമെന്നും സര്‍ക്കാര്‍ അഭിഭാഷകൻ അറിയിച്ചു.