play-sharp-fill
രാത്രിയിൽ ശ്വാസതടസവും മൂക്കടപ്പും കാരണം ഉറക്കമില്ലായ്മ ഉണ്ടോ..? മൂക്കിലെ ദശയാകാം കാരണം, അറിയാം ലക്ഷണങ്ങളും കാരണങ്ങളും

രാത്രിയിൽ ശ്വാസതടസവും മൂക്കടപ്പും കാരണം ഉറക്കമില്ലായ്മ ഉണ്ടോ..? മൂക്കിലെ ദശയാകാം കാരണം, അറിയാം ലക്ഷണങ്ങളും കാരണങ്ങളും

മൂക്കിലെ ദശ കാരണം കഷ്ടത അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഇതുമൂലം ഓപ്പറേഷന് വിധേയരായവരും കുറവല്ല. ഇത്തരം ആളുകളിൽ രാത്രി ശ്വാസതടസവും മൂക്കടപ്പും വളരെ സ്വാഭാവികമാണ്. മൂക്കില്‍ ടോര്‍ച്ചടിച്ചു നോക്കിയാല്‍ ഒരു മുന്തിരിക്കുലപ്പോലെ കാണുന്ന വളര്‍ച്ചയാണ് മൂക്കിലെ ദശ.

എന്താണ് മൂക്കിലെ ദശ

മൂക്കിന്റെ ഉളളില്‍ മുന്തിരിക്കുലപ്പോലെ കാണുന്ന വളര്‍ച്ചയാണ് മൂക്കിലെ ദശ. മറ്റുചില കണ്ടീഷനുകളില്‍ അഡിനോയിഡ് ഹൈപ്പര്‍ട്രോഫി, ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി, നേസല്‍ പോളിപ് എന്നിവയെ പൊതുവായി പറയുന്നതാണ് മൂക്കിലെ ദശ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവ ഓരോന്നും വ്യത്യസ്തമായ അവസ്ഥകളാണ്. നമ്മുടെ മൂക്കിന്റെ നടുവിലായി ഒരു നേര്‍ത്ത മെബ്രെയ്ന്‍ ഉണ്ട്. മ്യൂക്കസ് മെബ്രെയ്ന്‍ എന്നാണ് അവ അറിയപ്പെടുന്നത്. മ്യൂക്കസ് മെബ്രെയിനില്‍ എന്തെങ്കിലും ഇന്‍ഫെക്ഷനോ എന്തെങ്കിലും അലര്‍ജി റിയാക്ഷനോ ഉണ്ടെങ്കില്‍ അത് തടിച്ചു വീര്‍ത്ത് മുന്തിരിയുടെ വലിപ്പത്തിലാകുന്ന അവസ്ഥയാണ് നേസല്‍ പോളിപ്.

ഈ വളര്‍ച്ച മൂക്കില്‍ തടസം സൃഷ്ടിച്ചാണ് കുട്ടികളില്‍ ഉറക്കത്തിന് പ്രയാസം ഉണ്ടാക്കുന്നത്.

രണ്ടാമത്തെ കണ്ടീഷനാണ് ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി. മൂക്കിന്റെ ഉള്ളില്‍ ഒരു ബോണി പാര്‍ട്ടുണ്ട. എല്ലിന്റെ പോലെയുള്ള ഭാഗമാണ് ടര്‍ബിനേറ്റ്. ഇത് എല്ലാവരുടെയും മൂക്കില്‍ കാണുന്ന ഭാഗമാണ്.

ഇന്‍ഫെക്ഷനുകള്‍ കുട്ടികളില്‍ ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍ ടര്‍ബിനേറ്റ് വലുതായി വീര്‍ക്കുന്നതാണ് ടര്‍ബിനേറ്റ് ഹൈപ്പര്‍ട്രോഫി.

മൂന്നാമത്തെ കണ്ടീഷനാണ് അഡിനോയിഡ്സ്. അഡിനോയിഡ്സ് എന്നാല്‍ മൂക്കിന്റെയും തൊണ്ടയുടെയും പിറക് ഭാഗത്തായി ഒരു ലിംഫാറ്റിക് ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയില്‍ എന്തെങ്കിലും ഇന്‍ഫെക്ഷനോ നീര്‍ക്കെട്ടോ വന്നിട്ടുണ്ടാകുന്ന തടിപ്പാണ് അഡിനോയിഡ്സ്.

അഡിനോയിഡ്സ് ഉള്ള കുട്ടികളില്‍ പൊതുവായി കൂര്‍ക്കംവലി, ഉറക്കം കിട്ടാതിരിക്കുക അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്.

കാരണങ്ങള്‍

അലര്‍ജിയാണ് മൂക്കില്‍ ദശ വളരുന്നതിന്റെ പ്രധാന കാരണം. ജനിതകമായും ഉണ്ടാകും. അജ്ഞാത കാരണങ്ങള്‍ കൊണ്ടും ദശവളര്‍ച്ച കാണപ്പെടുന്നുണ്ട്.

കൂടെക്കൂടെ തുമ്മലുള്ളവര്‍, പൊടി, തണുപ്പ്, ചൂട് തുടങ്ങിയവയോടുള്ള അലര്‍ജി തുടങ്ങിയവയുള്ളവര്‍ക്കാണ് മൂക്കിലെ ദശ കൂടുതലായി കണ്ടുവരുന്നത്. ഇത് ആസ്ത്മയായി മാറാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് ചെവിയില്‍ അണുബാധയും വരാം.

ലക്ഷണങ്ങള്‍

തുടര്‍ച്ചയായ മൂക്കടപ്പ്, അലര്‍ജി, തലവേദന.

രണ്ടുവശത്തുമുള്ള ദശവളര്‍ച്ചക്കാണ് കടുത്ത തലവേദനയുണ്ടാകുക.

ദശവളര്‍ച്ച കടുക്കുമ്പോള്‍ ഗന്ധം തിരിച്ചറിയാനാകാത്ത അവസ്ഥയുമുണ്ടാകും. കൂടുതല്‍ കടുത്ത ഘട്ടത്തിലെത്തുമ്പോള്‍ മൂക്കിന്റെ രൂപം മാറും. മൂക്ക് പരന്നിരിക്കും. ഇവര്‍ക്ക് മൂക്കിന്റെ പാലത്തിന് ചുറ്റുമായിട്ട് കറുത്ത പുള്ളികളുമുണ്ടാകും.