video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCinemaഷൂട്ടിംങ് സൈറ്റിൽ ഉണ്ടായിരുന്നത് പതിനഞ്ച് ഭർത്താക്കൻമാർ..! അർധ നഗ്നയായി ചിത്രത്തിന് പോസ് ചെയ്തപ്പോൾ തോന്നിയത് തുറന്ന്...

ഷൂട്ടിംങ് സൈറ്റിൽ ഉണ്ടായിരുന്നത് പതിനഞ്ച് ഭർത്താക്കൻമാർ..! അർധ നഗ്നയായി ചിത്രത്തിന് പോസ് ചെയ്തപ്പോൾ തോന്നിയത് തുറന്ന് പറഞ്ഞ് അമല പോൾ; ആടൈയുടെ ഷൂട്ടിംങ് വിശേഷങ്ങൾ വൈറലാകുന്നു

Spread the love

സിനിമാ ഡെസ്‌ക്

ചെന്നൈ: വിമർശനങ്ങളെല്ലാം വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ അർധനഗ്നയായി ആടൈയുടെ സെറ്റിൽ പ്രത്യക്ഷപ്പെട്ട അമല പോൾ ഒടുവിൽ മനസ് തുറക്കുന്നു. ആടൈയുടെ സെറ്റിൽ നേരിടേണ്ടി വന്ന വെല്ലുവിളികളും ചിത്രത്തെപ്പറ്റിയുള്ള അമലയുടെ പ്രതികരണവുമായി ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
തനിക്ക് ചിത്രീകരണം സമയം സെറ്റിൽ പതിനഞ്ച് ഭർത്താക്കന്മാരുണ്ടെന്ന് തോന്നിയെന്നായിരുന്നു അമലയുടെ പ്രതികരണം. സിനിമയുടെ രണ്ടാം പകുതിയിലാണ് അർദ്ധ നഗ്ന രംഗങ്ങൾ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോൾ കുറച്ച് ടെൻഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു.

ആ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ടെക്‌നീഷ്യന്മാർ മാത്രമായിരുന്നു ഉണ്ടായത്. അതും ഷൂട്ടിംഗിന് അത്യാവശ്യമായി വേണ്ട അണിയറ പ്രവർത്തകർ മാത്രം. ബാക്കിയുള്ളവരെല്ലാം സെറ്റിൽ റെസ്റ്റെടുക്കുകയായിരുന്നു. ആ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം താൻ സുരക്ഷിതയായിരുന്നുവെന്നും പതിനഞ്ച് പേർ ചുറ്റും നിൽക്കുമ്പോൾ താൻ പാഞ്ചാലി ആണെന്ന് തോന്നിപ്പോയെന്നും നടി പറഞ്ഞു. മഹാഭാരതത്തിലെ പാഞ്ചാലിയെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് നടി ഇത് വിശദീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയം നല്ല ബോൾഡായി നിന്ന് സിനിമ ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെൻഷൻ കൂടുക. ആ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുൻപായി സംവിധായകനോട് ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ് കാരവാനിൽ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത് എന്നും നടി വ്യക്തമാക്കിയിരുന്നു.

ആടൈയിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ഇത്തരമൊരു കഥാപാത്രം ചെയ്യാൻ വലിയ ചങ്കൂറ്റം വേണമെന്നും അത് അമലയ്ക്കുണ്ടെന്നുമായിരുന്നു നേരത്തെ അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമ ചെയ്യാൻ അമലാ പോൾ തയ്യാറായത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങൾ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കുന്ന റോളായിരിക്കും ആടൈയിലെ വേഷമെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലേന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആടൈയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.

സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടൈ. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു എല്ലാവരിലും പ്രതീക്ഷകൾ വർധിച്ചിരുന്നത്. നടിയെ അർദ്ധ നഗ്നയായി കാണിച്ചുകൊണ്ടുള്ള പോസ്റ്ററായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നടിയുടെ കരിയറിലെ വലിയ വഴിത്തിരിവായി ചിത്രം മാറുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ട്രെയിലറിനും മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments