Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ആറു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ശ്രീവിദ്യയയും രാഹുലും ജീവിതത്തില്‍ ഒന്നിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയായിരുന്നു ശ്രീവിദ്യയുടെ വിവാഹവസ്ത്രം. നിറയെ ഗോള്‍ഡന്‍ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു രാഹുലിന്റെ ഔട്ട്ഫിറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ശ്രീവിദ്യയ്‌ക്കൊപ്പം എടുത്ത ആറു വര്‍ഷം മുമ്പുള്ള ഒരു സെല്‍ഫി രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘അങ്ങനെ ആറു വര്‍ഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓര്‍മകള്‍ക്കും ശേഷം ദേ ഈ പെണ്ണിനെ ഞാന്‍ എന്റെ പെണ്ണുമ്പിള്ള ആകാന്‍ പോകുകയാണ്. അപ്പോള്‍ ഞാന്‍ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം.’ എന്നാണ് ഈ ചിത്രത്തിനൊപ്പം രാഹുല്‍ കുറിച്ചത്.

നേരത്തെ ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പച്ച നിറത്തിലുള്ള സ്‌കര്‍ട്ടും ചോളിയുമായിരുന്നു ഹല്‍ദി ചടങ്ങില്‍ ശ്രീവിദ്യയുടെ ഔട്ട്ഫിറ്റ്. പച്ചയും പിങ്കും നിറത്തിലുള്ള ഓവര്‍കോട്ടിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു രാഹുല്‍ ധരിച്ചത്.

കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു സംഗീത് നൈറ്റില്‍ വധുവിന്റെ ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള ഷെര്‍വാണിയാണ് രാഹുല്‍ ധരിച്ചത്.