Spread the love

മുംബൈ: പ്രശസ്ത നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജരിവാലയുടെ അകാല മരണം ഹിന്ദി ടെലിവിഷന്‍ രംഗത്തും സിനിമാ ലോകത്തും സൃഷ്ടിച്ച ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

video
play-sharp-fill

വെറും 42 വയസുള്ള ഷെഫാലിയുടെ അപ്രതീക്ഷിത മരണത്തിന്റെ കാരണങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. യൗവനത്തെ തിരിച്ചുപിടിക്കാനുള്ള ഷെഫാലിയുടെ ശ്രമങ്ങള്‍ ആണോ മരണത്തിന് കാരണമായതെന്ന് സംശയം ഉയരുന്നുണ്ട്

പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവത്വം നിലനിര്‍ത്താനുള്ള മരുന്നുകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെഫാലി മരണത്തിന് മണിക്കൂറുകള്‍ക്കു മുൻപ് എടുത്ത ആന്റി-ഏജിങ് കുത്തിവയ്പ്പും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
മുംബൈയിലെ വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഷെഫാലി കുഴഞ്ഞുവീണു മരിച്ചത്. രാത്രി പത്തരയോടെ ബെല്ലെവ്യൂ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവിധ പൂജകള്‍ക്കു വേണ്ടി ഉപവാസം എടുത്തിരുന്ന ഷെഫാലി ഭക്ഷണം കഴിക്കാതെ വിവിധ മരുന്നുകളും ആന്റി-ഏജിങ് കുത്തിവയ്പ്പും എടുത്തത് ആരോഗ്യം മോശമാകാന്‍ കാരണമായി. രക്തസമ്മര്‍ദ്ദം താഴ്ന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പരാഗ് ത്യാഗി മൊഴി നല്‍കിയിട്ടുണ്ട്.