video
play-sharp-fill

എന്റെ എല്ലാം നല്‍കി; എന്നിട്ടുമിത് സംഭവിച്ചു; ലൈവില്‍ കരഞ്ഞ് കൊണ്ട് സദ; ആശ്വസിപ്പിച്ച്‌ ആരാധകര്‍

എന്റെ എല്ലാം നല്‍കി; എന്നിട്ടുമിത് സംഭവിച്ചു; ലൈവില്‍ കരഞ്ഞ് കൊണ്ട് സദ; ആശ്വസിപ്പിച്ച്‌ ആരാധകര്‍

Spread the love

സ്വന്തം ലേഖകൻ

വിക്രം നായകനായ സിനിമ വന്‍ ഹിറ്റായിരുന്നു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. പിന്നീട് അതേവിജയം തമിഴില്‍ മറ്റ് സിനിമകളില്‍ സദയ്ക്ക് ലഭിച്ചില്ല. നടി കൂടുതല്‍ സജീവമായിരുന്നത് തെലുങ്ക് സിനിമയിലാണ്. സിനിമാ രംഗത്ത് സദ എന്ന പേരിലറിയപ്പെടുന്ന നടിയുടെ യഥാര്‍ത്ഥ പേര് സദഫ് മുഹമ്മദ് സയിദ് എന്നാണ്.

ജയം എന്ന സിനിമയിലൂടെ 2002 ലാണ് സദ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 2005 ല്‍ അന്യന്‍ എന്ന സിനിമയും ലഭിച്ചു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും തുടരെ നടി നായികയായെത്തി. 2018 ല്‍ ടോര്‍ച്ച്‌ ലൈറ്റ് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സദ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ലൈവ് വീഡിയോയില്‍ കരയുകയാണ് സദ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കുറച്ച്‌ വര്‍ഷങ്ങളായുള്ള അധ്വാനം കൊണ്ട് വളര്‍ത്തിയെടുത്ത കഫേ പൂട്ടേണ്ടി വന്നതിനെക്കുറിച്ചാണ് സദ സംസാരിച്ചത്. ഏര്‍ത്ത്ലിങ്സ് കഫേ എന്ന പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി കഫേ നടത്തി വരികയായിരുന്നു സദ. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ സ്ഥലം ഒഴിയണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്ഥലമുടമയെന്ന് സദ പറയുന്നു. ഇക്കാര്യം പറയുന്നതിനിടയില്‍ സദ ഇടയ്ക്ക് കരയുകയും ചെയ്തു.

2019 ലാണ് ഈ കഫേ ചെയ്തത്. വാര്‍ഷികിത്തിന് തന്നെ കഫേ അടയ്ക്കണമെന്ന നോട്ടീസ് എനിക്ക് ഷോക്കായി. ഒരു മാസത്തിനുള്ളില്‍ ഇവിടെ നിന്നും പോവണം. കഴിഞ്ഞ ഒരാഴ്ചയായി താന്‍ കരയുകയായിരുന്നു. കരയാതെ ഇത് പറയാന്‍ പറ്റുമെന്നാണ് കരുതിയെങ്കിലും അതിന് കഴിയുന്നില്ലെന്ന് സദ വ്യക്തമാക്കി.

ഞാനിവിടെ വരുമ്ബോള്‍ ഈ സ്ഥലം ഇത് പോലെയായിരുന്നില്ല. മോശം സാഹചര്യത്തിലായിരുന്നു. ഞാനിതിന് വേണ്ടി എല്ലാം ചെയ്തു. എന്റെ എല്ലാം നല്‍കി. എന്റെ ഹൃദയം തന്നെ നല്‍കിയിരുന്നു. കൊവിഡിന് മുമ്ബ് ദിവസനേ 12 മണിക്കൂര്‍ ഇവിടെ ശരിയാക്കാന്‍ ചെലവഴിച്ചു.
ഈ സ്ഥലം പൂട്ടാതിരിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമായിരുന്നു. ബിസിനസിനപ്പുറം ഇതെന്റെ കുഞ്ഞായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് കഫേ തുടങ്ങുന്നില്ല. കാരണം ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സദ വ്യക്തമാക്കി. നടിയെ ആശ്വസിപ്പിച്ച്‌ കൊണ്ട് നിരവധി പേര്‍ കമന്റുകളുമായെത്തി. വിഷമിക്കാതിരിക്കൂ, നിങ്ങള്‍ മറ്റൊരു സ്ഥലത്ത് കഫേ വീണ്ടും തുറക്കുമ്ബോള്‍ ഞങ്ങള്‍ അവിടെയും എത്തുമെന്ന് ചിലര്‍ കമന്റ് ചെയ്തു.

Tags :