കോട്ടയത്ത് നടൻ സത്യന്റെ 53-ാം ചരമവാർഷികം ആചരിച്ച് തമ്പ് ഫിലിം സൊസൈറ്റി

Spread the love

കോട്ടയം : തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള സിനിമയിലെ പഴയ കാല നടൻ സത്യന്റെ 53-ാം ചരമവാർഷികം സത്യൻ ‘സ്മരണാഞ്ജലി’ എന്ന പേരിൽ ആചരിച്ചു.

കോട്ടയത്ത് നടന്ന അനുസ്മരണ സമ്മേളനം അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. സത്യൻ വർണ്ണങ്ങളില്ലാത്ത കാലത്തെ വർണ്ണാഭമായ അഭിനയത്തികവ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കൗൺസിലർ കെ.ശങ്കരൻ അദ്ധ്യക്ഷനായ പരിപാടിയിൽ അഡ്വ.അനിൽ ഐക്കര, കെ.എൻ. മനു കുമാർ, മനോജ് മാടപ്പള്ളി, ജയകുമാർ മൂലേടം, ജി.ശ്രീകുമാർ, ജയദേവ് വി.ജി., അഡ്വ. ലിജി ജോൺ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സത്യന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘കടൽപ്പാലം’ എന്ന സിനിമ പ്രദർശിപ്പിച്ചു. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മാറ്റിനി സംവാദം എന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് ‘സത്യൻ സ്മരണാഞ്ജലി’ സംഘടിപ്പിച്ചത്.