play-sharp-fill
സർവീസിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു, കോ-പൈലറ്റ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി

സർവീസിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു, കോ-പൈലറ്റ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി

ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.

പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായി അറിയിക്കുകയായിരുന്നു.

ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.