Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുൻ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് നടൻ.വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിക്കൊപ്പമുളള നടന്റെ വീഡിയോ ആണ് ഏറെ വൈറല്‍ ആകുന്നത്.

 

ഇൻസ്റ്റഗ്രാമില്‍ ലൈക്കും ഫോളോവേഴ്സും കൂടണമെന്ന ആഗ്രഹമാണ് സാധിച്ചു കൊടുത്തിരിക്കുന്നത്. ഇതിനായി ആ പെണ്‍കുട്ടിക്കൊപ്പം ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിരിക്കുകയാണ് നടൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മക്കളെ നോക്കുന്ന അശ്വനി എന്ന പെണ്‍കുട്ടിയും അല്ലുവുമായുള്ള സംഭാഷണമാണ് വിഡിയോയില്‍. ഈ വിഡിയോ പോസ്റ്റ് ചെയ്താല്‍ നിനക്ക് ഫോളോവേഴ്സിനെ കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നാണ് അല്ലു പറയുന്നത്. കൂടാതെ പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കുറിച്ചും ഇനി എത്ര ഫോളോവേഴ്സ് വേണമെന്നും നടൻ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ പതിമൂന്നായിരമാണെന്നും 30,000 ഫോളോവേഴ്സിനെ വേണമെന്നും കുട്ടി പറയുന്നു. ഈ വീഡിയോക്ക് 30,000 ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടുമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

 

അല്ലുവിന്റേയും പെണ്‍കുട്ടിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടനെ അഭിനന്ദിച്ച്‌ നിരവധിപേരാണ് എത്തുന്നത്. പുഷ്പ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള അല്ലു അര്‍ജുന്റെ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.