video
play-sharp-fill
തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിലെ വിജയിക്ക് സ്വർണ്ണ നാണയം സമ്മാനിച്ചു; സ്വർണ്ണ നാണയം ലഭിച്ചത് മംഗളം ദിനപത്രത്തിലെ ജീവനക്കാരനും ആർപ്പൂക്കര സ്വദേശിയുമായ റജി മാത്യുവിന്

സ്വന്തം ലേഖകൻ

കോട്ടയം : തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിലെ വിജയി ആർപ്പൂക്കര റജി മാത്യുവിന് സ്വർണ്ണ നാണയം സമ്മാനിച്ചു.

ഇന്ന് ഉച്ചക്ക് രണ്ടിന്
അച്ചായൻസ് ഗോൾഡ് കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ സമ്മാനദാനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യായിരത്തി ഇരുനൂറ്റി പന്ത്രണ്ട് പേർ ഫലപ്രവചനം നടത്തിയപ്പോൾ കൃത്യമായ ഫലപ്രവചനം നടത്തിയത് റജി മാത്യു മാത്രമായിരുന്നു.

07/ 9 / 23 വ്യാഴാഴ്ച രാവിലെ 8.29 നാണ് റജി മാത്യു ചാണ്ടി ഉമ്മൻ 37500 നും 37750 നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തേർഡ് ഐ ന്യൂസിലേക്ക് മെസേജ് അയച്ചിരുന്നത്. 37719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.