ചിട്ടിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വിരോധം; മധ്യവയസ്കയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Spread the love

കോട്ടയം: മധ്യവയസ്കയെ ആക്രമിച്ച കേസിൽ പ്രതി അ‌റസ്റ്റിൽ. എരുമേലി മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്ത് കുന്നേൽ പറമ്പിൽ വീട്ടിൽ മനോജ് മകൻ കണ്ണൻ എന്നു വിളിക്കുന്ന ഷൈമോൻ (31) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

എരുമേലി മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്ത് ചോനാട്ട്മാലിയിൽ ആയിഷാ ബീവിയെ ആണ് ഇയാൾ ആക്രമിച്ചത്. ചിട്ടിയിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു . തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ ആയിഷാബീവിയുടെ വീട്ടില്‍ ചെല്ലുകയും വീട്ടുമുറ്റത്തു നിന്ന ഇവരെ ആക്രമിക്കുകയുമായിരുന്നു .

ഇവരുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ. മാരായ അനീഷ് എം.എസ്, അസീസ് , പോൾ മാത്യു , സുരേഷ് കെ ബാബു, സി.പി.ഓ മാരായ ജോബി, ഹരീഷ്, സിറാജുദ്ദീൻ, രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group