Spread the love

കോഴിക്കോട് : ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.

video
play-sharp-fill

പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.

ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ ഇന്നലെയാണ് കോഴിക്കോട് വടകര സ്വദേശിനിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തും ലോഡ്ജിലെ ജീവനക്കാരനുമായ ജോബി ജോർജ്ജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു, തുടർന്ന് ഇന്ന് ഇയാളെ കോഴിക്കോട് നിന്ന് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 വയസുകാരിയായ അസ്മിൻ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. പ്രതിയായ കായംകുളം സ്വദേശി ജോബി ജോർജിനൊപ്പമാണ് അസ്മിൻ ലോഡ്ജില്‍ എത്തിയത് . ജോബി ലോഡ്ജില്‍ സഹായിയായി ജോലിചെയ്യുന്നയാളായിരുന്നു. തന്റെ ഭാര്യയെന്നാണ് ജോബി യുവതിയെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്.

രാത്രിയില്‍ മറ്റൊരാള്‍ ലോഡ്ജില്‍ ജോബിയെ കാണാൻ വന്നതായി ജീവനക്കാർ പറഞ്ഞു. എന്നാല്‍ എന്താണ് ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. അതിനു ശേഷമാണ് ജോബിയും അസ്മിനും മുറിയിലേക്കു മടങ്ങിയത്. അടുത്ത ദിവസം രാവിലെ ഇവരെ കാണാതായപ്പോള്‍ സംശയം തോന്നിയ ജീവനക്കാർ വാതില്‍ തുറന്നു നോക്കിയപ്പോള്‍ അസ്മിനെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊട്ടിയ മദ്യക്കുപ്പിയും രക്തപ്പാടുകളും. ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുമുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ പുലർച്ചെ നാലുമണിയോടെ ജോബി ലോഡ്ജ് വിട്ടുപോകുന്നതും വ്യക്തമാണ്.