video
play-sharp-fill
ബൈക്ക് യാത്രികനെയും കാല്‍നട യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു ; ആറു മാസത്തിന് ശേഷം പ്രതിയെ പിടികൂടി പോലീസ്

ബൈക്ക് യാത്രികനെയും കാല്‍നട യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു ; ആറു മാസത്തിന് ശേഷം പ്രതിയെ പിടികൂടി പോലീസ്

ഫറോക്ക്: ആറു മാസം മുൻപ് ബൈക്ക് യാത്രക്കാരനെയും കാല്‍നടക്കാരനെയും ഇടിച്ചുവീഴ്ത്തി പോയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച പെരുമുഖം ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദാണ് (23) അറസ്റ്റിലായത്.

കാല്‍നടക്കാരനായ ഫറോക്ക് മാടന്നയില്‍ വീട്ടില്‍ രജീഷ് കുമാർ (44), ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി മൂന്നിയൂർ വലിയ പറമ്ബില്‍ വീട്ടില്‍ വി.പി. അഷ്റഫ്(58) എന്നിവരെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തെ തുടർന്ന് ആറുമാസമായി സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്വിഫ്റ്റ് കാറും പ്രതിയും അറസ്റ്റിലാകുന്നത്.

മാർച്ച്‌ 23ന് രാത്രി 9.40ന് രാമനാട്ടുകര പൂവ്വന്നൂർ പള്ളി സ്റ്റോപ്പിനടുത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ ആർ.എസ്. വിനയൻ, സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group