തുടർച്ചയായ മൂന്നാം ദിവസവും എം.സി റോഡിൽ അപകടം: മുന്നിൽ പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തു: നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി റോഡിൽ തകിടം മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുന്നിൽ പോയ ബൈക്ക്് യാത്രക്കാരനെ രക്ഷിക്കാൻ ബ്രേക്ക് ചെയ്ത ലോറി നിയന്ത്രണം വിട്ട് റോഡിൽ തകിടം മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കുറവിലങ്ങാട് കാളികാവിനും, നാട്ടകം പോളിടെക്‌നിക്കിനു മുന്നിലുമുണ്ടായ അപകടത്തിനു പിന്നാലെയാണ്, ഞായറാഴ്ച വൈകിട്ട് ചിങ്ങവനത്തും അപകടം ഉണ്ടായത്. ജനുവരിയിൽ തുടങ്ങിയ അപകട പരമ്പര, ഫെബ്രുവരിയിലും തുടരുകയാണ്.

video
play-sharp-fill

അപകടത്തിൽ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ഗോമതി നായകത്തിന് പരിക്കേറ്റു. ഇയാളെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും മൈദയുമായി കോട്ടയത്തേയ്ക്കു വരികയായിരുന്നു ലോറി. ഈ സമയം മുന്നിൽ പോയ ബൈക്ക് യാത്രക്കാരൻ ഇടത്തേയ്ക്കു വെട്ടിച്ചു. അപകടത്തിൽ നിന്നും രക്ഷപെടാൻ, ഡ്രൈവർ ലോറി വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ട ലോറി, റോഡരികിലേയ്ക്കു മറിഞ്ഞു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരന്തരം അപകടമുണ്ടാകുന്നതിനെ തുടർന്ന് ചിങ്ങവനം പുത്തൻപാലത്ത് പൊലീസ് ഗതാഗത നിയന്ത്രണ മാർഗങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഡിനു നടുവിൽ ഡിവൈഡറുകളും, കോണുകളും സ്ഥാപിച്ച പൊലീസ് ഇവിടെ അപകടം ഒഴിവാക്കാനും, വാഹനങ്ങൾ നേർക്കുനേർ കൂട്ടയിടിയുണ്ടാകുന്നത് ഒഴിവാക്കാനും സാധിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച രാത്രിയിൽ നിയന്ത്രണം നഷ്ടമായ ലോറി അപകടത്തിൽപ്പെടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ആർക്കും അപകടം സംഭവിക്കാതിരുന്നത്.