play-sharp-fill
വിവരാവകാശ പ്രവർത്തകനെതിരായ മണ്ണ് – കോൺട്രാക്ടർ മാഫിയയുടെ ആക്രമണം: ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനം നടത്തി

വിവരാവകാശ പ്രവർത്തകനെതിരായ മണ്ണ് – കോൺട്രാക്ടർ മാഫിയയുടെ ആക്രമണം: ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ ഓഫിസിനുള്ളിൽ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ കരാറുകാർ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ്മയായ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേയ്ക്കു മാർച്ചും ധർണയും നടത്തി.


തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം, തിരുനക്കര മൈതാനം ചുറ്റി നഗരസഭ കവാടത്തിൽ സമാപിച്ചു. തുടർന്ന് , ചേർന്ന യോഗം പ്ലാസ്റ്റിക്ക് സഞ്ചി ഉപയോഗത്തിനെതിരെ ബദൽമാർഗങ്ങളുമായി പ്രചാരണം നടത്തുന്ന സ്വപ്‌നനഗരം നഗരസഭ കൂട്ടായ്മയുടെ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് ബിജു വി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനായ പ്രഫ.സി.തൊമ്മച്ചൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐഎംഎൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ ദാസൻ, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.വി പ്രകാശ്, ആം ആദ്മി പാർട്ടിക്കു വേണ്ടി ബിനു കുര്യൻ, സുജാത ജോർജ്, നാട്ടൊരുമ പൗരാവകാശ സമിതി സെക്രട്ടറി ശിവദാസൻ നായർ, പ്രസിഡന്റ് സി.എൻ മുസ്തഫ, എറണാകുളം ചിലവന്നൂർ കായൽ സംരക്ഷണ സമിതി നേതാവ് നിപുൺ ചെറിയാൻ, സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി ശശിക്കുട്ടൻ വാകത്താനം, എസ്.ഐ.ഡി.എസ്.ഒ നേതാവ് എം.കെ ഷെഹർസാദ്, പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കൺവീനർ മോഹൻദാസ്, യുവജനപക്ഷം നേതാവ് ശാന്തികൃഷ്ണൻ, അഡ്വ.അനീഷ് ലൂക്കോസ്, നാഷണൽ ദളിത് ഫെഡറേഷൻ നേതാവ് അപ്പു കപ്പിൽ എന്നിവർ പ്രസംഗിച്ചു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വകുപ്പ് മന്ത്രിക്കും, നിവേദനം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group