ലോറിയിലിടിച്ച കാറില്‍ നിന്ന് നാല് പേര്‍ ഇറങ്ങിയോടി; കാറിനുള്ളിൽ നിന്ന് തുരുമ്പെടുത്ത രക്തക്കറയുള്ള വടിവാള്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തൃശൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി.

അപകടമുണ്ടായതിന് പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാല് പേ‌ര്‍ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂ‌ര്‍ വെങ്ങിണിശ്ശേരിയില്‍ രാവിലെയാണ് കാ‌ര്‍ ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തക‌ര്‍ന്നു. അപകടം കണ്ട് നാട്ടുകാ‌ര്‍ കൂടാന്‍ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു.

സംശയം തോന്നിയ നാട്ടുകാ‌ര്‍ പൊലീസില്‍ വിവരം അറിയിച്ച്‌ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങള്‍ ഉപയോഗിക്കുന്ന പോലുള്ള വടിവാളാണിത്.

തുരുമ്പ് കയറിയ നിലയിലുള്ള വടിവാള്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫൊറന്‍സിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയില്‍ വാളില്‍ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാ‌ര്‍. ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ കാ‌ര്‍ നിലവില്‍ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നല്‍കി. കാ‌ര്‍ ഉടമസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെട്ട സംഘത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.