video

00:00

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴ് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴ് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

Spread the love

 

സ്വന്തം ലേഖകൻ

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് പെരുവന്താനത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജിത് (15), ലളിത് (30), ദീപക് (26), ആർ ശിവ(32), കാർത്തിക് (30), അയ്യാദുരൈ (29), ഗണേശ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു കൊല്ലം – തേനി ദേശീയ പാതയിൽ ചാമപ്പാറ വളവിൽ അപകടം നടന്നത്.

പരിക്കേറ്റ രാജേഷ്, പ്രജിത്, ലളിത്, ദീപക്, ആർ ശിവ, കാർത്തിക് എന്നിവരെ മുണ്ടക്കയം മെഡിക്കൽ കോളേജ് ട്രസ്റ്റ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ അയ്യാദുരൈ , ഗണേശ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group