
കോട്ടയം : പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട വാൻ കടകളിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനും പരിക്കേറ്റു.
സ്കൂട്ടറിലിടിച്ച വാൻ വഴിയരികിലുള്ള വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി. വർക്ക് ഷോപ്പിന് മുന്നിലുള്ള വാഹനങ്ങളും ഇടിച്ചു തകർത്തു.
സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കാണ് സംഭവിച്ചത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group