മാധവന്‍പടിയില്‍ മധ്യവയസ്‌കന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; അപകടത്തില്‍പ്പെട്ടത് കാലടി സ്വദേശി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് മാധവന്‍പടിക്ക് സമീപമാണ് അപകടമുണ്ടായത്. വൈകുന്നേരം 3.15 ഓടെയാണ് സംഭവം.

ബൈക്കില്‍ മാധവന്‍പടിയിലേക്ക് വന്ന 53കാരനായ കാലടി സ്വദേശിയാണ് അപകടത്തില്‍ പെട്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച ശേഷം, കോട്ടയം- മണര്‍കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അന്‍സു ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group