അപകടം നടന്ന സ്ഥലത്ത് നിന്നും 10000 രൂപ അടങ്ങുന്ന പഴ്‌സുമായി കടന്നു; അപകടം ഉണ്ടാക്കിയ ആൾ പരിക്കേറ്റയാളുടെ ബന്ധു എന്ന വ്യാജേന പഴ്സ് കൈക്കലാക്കി; തിരുവാതുക്കൽ ഇളമ്പള്ളി റോഡിൽ വച്ചുണ്ടായ അപകടസ്ഥലത്ത് നടന്നത് കണ്ണില്ലാത്ത ക്രൂരത
ലേഖകൻ
കോട്ടയം : അപകടം നടന്ന സ്ഥലത്ത് നിന്നും 10000 രൂപ അടങ്ങുന്ന പഴ്‌സുമായി അജ്ഞാതൻ കടന്നുകളഞ്ഞു. ഇന്നലെ കോട്ടയം തിരുവാതുക്കൽ ഇളമ്പള്ളി റോഡിൽ വച്ചുണ്ടായ ആക്‌സിഡന്റീനിടയിലാണ് മോഷണം അരങ്ങേറിയത്.
ആക്‌സിഡന്റ് വരുത്തിയ ബൈക്ക് (മുതിർന്ന ഒരാളും ഏകദേശം 8ആം ക്ലാസ്സ് പ്രായമുള്ള മകളും ) ആക്‌സിഡന്റ് ആയ ആൾക്കാരെ ഹോസ്പിറ്റലിൽ എത്തിക്കാം എന്നാ വ്യാജേന ഏകദേശം 10000 രൂപ അടങ്ങുന്ന പേഴ്സുമായി കടന്നു കളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കടയിൽ പഴ്സ് സൂക്ഷിക്കവേ പരിക്കേറ്റയാളുടെ ബന്ധുവാണ് എന്നു പറഞ്ഞാണ് പഴ്സ് കൈക്കലാക്കിയത്.
ഇയാൾ കോട്ടയം കാഞ്ഞിരം സ്വദേശി ആണെന്നാണ് അവിടെ കൂടിയിരുന്നവരോട് പറഞ്ഞത്.
ആക്‌സിഡന്റ് ഉണ്ടാക്കിയ വണ്ടിയുടെ നമ്പറോ ആളെയോ അറിയാവുന്നവർ ദയവായി അറിയിക്കണമെന്ന് അപകടത്തിൽ പരിക്കേറ്റയാളുടെ ബന്ധുക്കൾ അറിയിച്ചു. ആക്‌സിഡന്റ് പറ്റിയ ആൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
പഴ്‌സുമായി കടന്ന്കളഞ്ഞവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ ഈ നംബറിൽ അറിയിക്കണമെന്ന് താൽപര്യപ്പെടുന്നു- 9947137455.