
സ്വന്തം ലേഖകന്‍
കോട്ടയം: ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്ന് കാര്‍ തനിയെ ഉരുണ്ട് ഓടയില്‍ വീണു. ഇന്ന് രാവിലെ കളത്തിപ്പടി ക്യൂആര്‍എസ് ഷോപ്പിന് സമീപമാണ് സംഭവം. കളത്തിപ്പടിയിലുള്ള സുഗുണാ സൂപ്പര്‍മാറ്റില്‍ എത്തിയ കസ്റ്റമറുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി നിര്‍ത്തിയ ശേഷം കടയ്ക്കുള്ളിലേക്ക് പോയതായിരുന്നു കസ്റ്റമര്‍. ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയി. ഈ സമയത്താണ് കാര്‍ ഉരുണ്ട് ഗോകുലം ഫ്‌ളാറ്റിന് സമീപത്തുള്ള ഓടയിലേക്ക് വീണത്. തിരക്കുള്ള റോഡില്‍ തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. കാറിന് സാരമായ കേടുപാടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group