play-sharp-fill
സ്‌കൂൾ കുട്ടികളുടെ പുറത്തേയ്ക്ക് റബർ ബോർഡിന്റെ മതിലിടിഞ്ഞു: രണ്ടു പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്

സ്‌കൂൾ കുട്ടികളുടെ പുറത്തേയ്ക്ക് റബർ ബോർഡിന്റെ മതിലിടിഞ്ഞു: രണ്ടു പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ
കോട്ടയം: റബർ ബോർഡ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ മതിലിടിഞ്ഞു വീണ് രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതര പരുക്ക്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ എൽസ വർഗീസ് (14), ആറാം ക്ലാസ് വിദ്യാർത്ഥിനി സാറാ മറിയം ഷാജി (11) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ റോഡിലായിരുന്നു വൻ ദുരന്തരം തലനാരിഴയ്ക്ക് ഒഴിവായ അപകടമുണ്ടായത്. റബർ ബോർഡ് ഓഫിസിനു മുന്നിൽ രണ്ടാൾ പൊക്കത്തിലുള്ള മതിൽ കനത്ത മഴയെ തുടർന്നു റോഡിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. ഇതുവഴി നടന്നു വന്ന വിദ്യാർത്ഥികൾ മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിമാറിയെങ്കിലും പെട്ടന്നുണ്ടായ മണ്ണിടിച്ചിലിൽ പെട്ടു പോകുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു കുട്ടികളെ മണ്ണിനടിയിൽ നിന്നും രക്ഷിച്ച് മന്ദിരത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ദിയയുടെ കാലിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി.  സാറയുടെ കാലിൽ ചതവുണ്ട്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിശമന സേനാ അധികൃതർ  കൂടുതൽ കുട്ടികൾ മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് മണ്ണ് മുഴുവൻ നീക്കി പരിശോധന നടത്തി. കുട്ടികൾ മണ്ണിനടിയിൽ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവർ മടങ്ങിയത്.