Spread the love

കണ്ണൂർ:  താണയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തു ചാൽ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്.

video
play-sharp-fill

സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിക്കുകയും വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

കണ്ണൂ‌ർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി എന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൻ്റെ സിസിടിവി ദ്യശ്യങ്ങൾ  പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.