video
play-sharp-fill
മകൻ്റെ വാഹനാപകടക്കേസ്; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എംപി; കുടുംബത്തിന് എല്ലാവിധ പിന്തുണയും  അറിയിച്ചു

മകൻ്റെ വാഹനാപകടക്കേസ്; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എംപി; കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു

സ്വന്തം ലേഖിക

കോട്ടയം: മണിമല വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ വീട്ടില്‍ ജോസ് കെ മാണി എം പി എത്തി.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിന്‍സിന്റെയും ജീസിന്റെയും വീട്ടില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു.

കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.
മകന്‍ സഞ്ചരിച്ച കാര്‍ ഇത്തരത്തില്‍ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല.

ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയത്. എല്ലാവിധ പിന്തുണയും എം പി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്.

ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തൻ്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു.

മരിച്ച ജിസിൻ്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണം. അപകടശേഷം ജോസ് കെ മാണിയുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ലെന്നും ജോളി പറഞ്ഞിരുന്നു.