play-sharp-fill
ആക്‌സിഡന്റ് കേസുകൾ ഇനി ലോക്കൽ പോലീസിന്

ആക്‌സിഡന്റ് കേസുകൾ ഇനി ലോക്കൽ പോലീസിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി മുതൽ വാഹനാപകട കേസുകളിലെ അന്വേഷണ ചുമതല ലോക്കൽ പോലീസിന്. ട്രാഫിക് പോലീസിൽ നിന്നാണ് കേസിന്റെ അന്വേഷണ ചുമതല ലോക്കൽ പോലീസിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാൻ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കൽ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോൾ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എൻഫോഴ്‌സ്‌മെൻറ് യൂണിറ്റ്’ എന്നാക്കി മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.