video
play-sharp-fill

എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ വാഹനങ്ങളുടെ കൂട്ടയിടി; തമിഴ്‌നാട് സ്വദേശികളായ ഏഴു പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അഞ്ചു പേരെ കാരിത്താസ് ആശുപത്രിയിലാക്കി

എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ വാഹനങ്ങളുടെ കൂട്ടയിടി; തമിഴ്‌നാട് സ്വദേശികളായ ഏഴു പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അഞ്ചു പേരെ കാരിത്താസ് ആശുപത്രിയിലാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ അടിച്ചിറയിൽ വാഹനങ്ങളുടെ കൂട്ടയിടി. ടെമ്പോ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകൾ അടക്കം പന്ത്രണ്ട് യാത്രക്കാർക്കു പരിക്ക്. സാരമായി പരിക്കേറ്റ ഏഴു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, അഞ്ചു പേരെ കാരിത്താസ് ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

തമിഴ്‌നാട് തെങ്കാശി സ്വദേശികളും തൃശൂരിലും പെരുമ്പാവൂരിലും സ്ഥിരതാമസക്കാരുമായ നാഗൂർ മൊയ്തീൻ, സുലൈഹാൾ, മുഹമ്മദ് ആദം, അമീർ, നത്തോട് ബാദുഷ, മുഹമ്മദ് ഹനീഷ, മൊയ്തീൻ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി ഒരു മണിയോടെ എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറ വളവിനു സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ടെമ്പോ ട്രാവലർ എതിർ ദിശയിൽ നിന്നും എത്തിയ407 മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻ ഭാഗം പൂർണമായും തകർന്നു. വാഹനത്തിന്റെ മുന്നിൽ കുടുങ്ങിയ ഡ്രൈവറെയും യാത്രക്കാരെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതുവഴിയെത്തിയ വാഹനങ്ങളിലായാണ് എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തിയാണ് വാഹനങ്ങൾ റോഡിനു നടുവിൽ നിന്നും മാറ്റിയിട്ടത്. നിരന്തരം അപകടമുണ്ടാകുന്ന വളവാണ് അടിച്ചിറയിലേത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലും അപകടമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി ഇവിടെ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.