
സ്വന്തം ലേഖകൻ
തൃശൂർ: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓർഡിനറി ബസിന് പിന്നിൽ ഇടിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാർക്കാണ് കൂടുതലായി പരിക്കേറ്റത്. പരിക്കേറ്റവരെ ലാൽ ആശുപത്രിയിലും മറ്റുമായാണ് പ്രവേശിപ്പിച്ചത്.
സംസ്ഥാനപാതയിൽ വാഹനഗതാഗതം അരമണിക്കൂർ തടസ്സപ്പെട്ടു. പ്രദേശത്ത് ബസുകൾ തമ്മിൽ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു.