
സൈക്കിളില്‍ പോകവേ ലോറി ഇടിച്ചുവീഴ്ത്തി ; വയറിലൂടെ ടയര്‍ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ലോറിയുടെ അടിയില്‍പ്പെട്ട് കുട്ടിക്ക് ദാരുണാന്ത്യം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തില്‍ സജിമോന്റെയും ഷീജയുടെയും ഇളയമകന്‍ കൃഷ്ണജിത്ത് ആണ് മരിച്ചത്.
സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടി. തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറി സൈക്കിളില്‍ തട്ടി. സൈക്കിളോടെ കുട്ടി റോഡിലേക്ക് വീണു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. നീന്തല്‍ പഠനം കഴിഞ്ഞ് സൈക്കിളില്‍ മടങ്ങിവരവേയായിരുന്നു സംഭവം.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ . സഹോദരി മായ. സംഭവത്തില്‍ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്.
Third Eye News Live
0
Tags :