video
play-sharp-fill

എരുമേലിയിൽ അയ്യപ്പഭക്തർ   സഞ്ചരിച്ച വാഹനം മറിഞ്ഞു; 10 വയസ്സുകാരി മരിച്ചു; പതിനേഴ് തീർത്ഥാടകർക്ക് പരിക്ക്

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു; 10 വയസ്സുകാരി മരിച്ചു; പതിനേഴ് തീർത്ഥാടകർക്ക് പരിക്ക്

Spread the love

എരുമേലി: എരുമേലിക്ക് സമീപം കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു 17 തീർത്ഥാടകർക്ക് പരിക്ക്. അപകടത്തിൽ 10 വയസ്സുകാരി മരിച്ചു.മരിച്ചത് താമ്പരം സ്വദേശി സംഘമിത്രയാണ്.വാഹനത്തിൽ 21 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം

.ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ ചെന്നൈ താംബരം സ്വദേശികളാണ്.കണമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കും ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളേജിലേക്കും മാറ്റി