നിയന്ത്രണം വിട്ട കാർ ആദ്യം ടാങ്കർ ലോറിയ്ക്കടയിൽ കുടുങ്ങി: പിന്നെ റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോ വാനുകളിൽ ഇടിച്ചു; കൂട്ട ഇടിയിൽ ഇയോൺ കാർ തവിടുപൊടിയായി; എം.സി റോഡിൽ തുരുത്തിയിൽ യുവാവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിലെ അമിത വേഗത്തിന് ഇരയായി മറ്റൊരു യുവാവ് കൂടി. തുരുത്തിയിൽ എം.സി റോഡിൽ മിഷൻപള്ളിയ്ക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തിൽ കുറിച്ചി സ്വദേശിയായ യുവാവാണ് ദാരൂണമായി കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ ഓടിച്ചിരുന്ന ഹുണ്ടായ് ഇയോൺ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് തവിടുപൊടിയായി പോയി. ചങ്ങനാശേരി കോടതിയിലെ അഭിഭാഷകന്റെ ഗുമസ്ഥനായ കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ(23)ണ് മരിച്ചത്. ആദിനാഥിന്റെ അമ്മ പ്രമീള (40) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മാവേലിക്കര മാന്നാറിലെ ബന്ധുവീട്ടിൽ മരണചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്നു പ്രമീളയും ആദിനാഥും മാത്രമാണ് കാറിലുണ്ടായിരുന്നത്. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ. ഈ സമയം മിഷ്യൻ പള്ളി ഭാഗത്തു വച്ച് അമിത വേഗത്തിൽ വന്ന ടാങ്കർ ലോറിയെ ഇവർ വന്ന കാർ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ എതിർ ദിശയിൽ നിന്നും ഒരു ബസ് പാഞ്ഞെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഈ ബസിൽ ഇടിക്കാതിരിക്കാൻ കാർ ഇടത്തേയ്ക്ക് വെട്ടിച്ചു. ഇതോടെ കാർ ടാങ്കർ ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങി. നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ വാഹനങ്ങൾക്കിടയിലേയ്ക്കു പാഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വി്ട്ട കാർ പൂർണമായും തകർന്നിരുന്നു. കാറിന്റെ രണ്ടു സീറ്റുകളും ഒന്നായിരുന്നു. കാർ പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്ന ആദിത്യനാഥ് തൽക്ഷണം മരിച്ചു.
അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽ നിന്നും പ്രമീളയെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ചങ്ങനാശേരി പൊലീസ് മുൻകൈ എടുത്താണ് പരിക്കേറ്റ പ്രമീളയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം. ചങ്ങനാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.