കഴിഞ്ഞ 15 മാസങ്ങൾ ; ജില്ലയിൽ 592 ഗർഭഛിദ്രം ; ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യ വകുപ്പ്
സ്വന്തംലേഖകൻ
കോട്ടയം : ജില്ലയിൽ കഴിഞ്ഞ 15 മാസത്തിനുള്ളിൽ 592 ഗർഭഛിദ്രം നടന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 2018 ഏപ്രിൽ മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഞെട്ടിക്കുന്നത്. സർക്കാർ ആശുപത്രികളിൽ 338 കേസുകളും , സ്വകാര്യ ആശുപത്രികളിൽ 254 ഗർഭഛിദ്രം കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗർഭ നിരോധന മാർഗങ്ങൾ പരാജയപ്പെടുന്നതാണ് ഗർഭഛിദ്രതിലേക്കു എത്തുന്ന പ്രധാന കാരണമെന്ന് ഡെപ്യൂട്ടി ഡി. എം. ഒ ഡോ. വിദ്യാധരൻ പറഞ്ഞു.
ഗര്‍ഭ ഛിദ്രത്തിനുള്ള ഉപാധികള്‍ കൂടുതല്‍ ഉദാരമാക്കുകയാണ് ഇതു തടയുന്നതിനുള്ള മാർഗം.
ഗർഭ നിരോധന മാർഗങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ബോധവത്കരണം നൽകുന്നതിലൂടെ ഒരു പരിധി വരെ ഗർഭഛിദ്രം തടയാൻ കഴിയും .
ഇതിനു പുറമെ ഇപ്പോഴത്തെ ജീവിതം ശൈലിയും ഗർഭഛിദ്രം ത്തെ ബാധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
വിശ്രമമില്ലാത്ത ജീവിതം, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിത മാനസിക സമ്മര്‍ദ്ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍, അമിത വണ്ണം, അമിത കൊഴുപ്പ്, എന്നിവയെല്ലാം ഗർഭം ഛിദ്രത്തിന് കാരണമാകുന്ന ജീവിത ശൈലി രോഗങ്ങളിൽ വരും.