video
play-sharp-fill
അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ

അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യോമസേനാ വൈമാനികൻ അഭിനന്ദൻ വർത്തമനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻറെ സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നടപടി. ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് അഭിനന്ദൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്തിൽ നിന്ന സുരക്ഷിതനായി ഇറങ്ങിയെങ്കിലും ്അഭിനന്ദൻ പാക്് സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ പാർലമെന്റിനെ അറിയിച്ചു.ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.