
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന് . തിരുവനന്തപുരത്ത് പ്രാദേശിക അവധി. ഇത്തവണയും കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക.
തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്.
1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും ഇളവ് വേണ്ടെന്നും ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ കോവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി.
10.50 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചക്ക് 1.20 ന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല