video
play-sharp-fill

‘ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു, പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു’..! ദുഃഖവെള്ളി സന്ദേശത്തില്‍ കർദിനാള്‍ ആലഞ്ചേരി

‘ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു, പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു’..! ദുഃഖവെള്ളി സന്ദേശത്തില്‍ കർദിനാള്‍ ആലഞ്ചേരി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.’പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു.മാധ്യമ പ്രീതിയ്‌ക്കോ ജനപ്രീതിയ്‌ക്കോ വേണ്ടിയാകാം അന്യായ വിധികൾ.അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം.

പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ദുഃഖവെള്ളി സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം. ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നെന്നും ആലഞ്ചേരി പറഞ്ഞു.

യേശു ക്രിസ്തുവിൻറെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും.

തിരുവനന്തപുരത്ത് പാളയം പള്ളിക്ക് മുന്നിൽ സംയുക്ത കുരിശിന്റെ വഴി ആരംഭിച്ചു . മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്.