ഷംസീറിന്റെ വിശദീകരണം ഉരുണ്ടുകളി; ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമല്ല; സര്‍ക്കാരിനും ഇതേ നിലപാടെങ്കില്‍ പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന് എന്‍ എസ് എസ്

ഷംസീറിന്റെ വിശദീകരണം ഉരുണ്ടുകളി; ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമല്ല; സര്‍ക്കാരിനും ഇതേ നിലപാടെങ്കില്‍ പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന് എന്‍ എസ് എസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്‌പീക്ക‍ര്‍ എ.എൻ.ഷംസീറിന്റെ പരാമ‌ര്‍ശം സംബന്ധിച്ച്‌ സര്‍ക്കാ‌ര്‍ നിലപാട് വ്യക്തമാക്കണമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ എം.വി. ഗോവിന്ദന്റെ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണൂന്നുവുള്ളൂവെന്ന് സുകുമാരൻ നായര്‍ പറഞ്ഞു. വിഷയത്തില്‍ ഷംസീറീന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണ്. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമല്ലെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ സര്‍ക്കാ‌ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍‌ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാ‌ര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും സുകുമാരൻ നായര്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍‌ എന്ന നിലയില്‍ തത്സ്ഥാനത്ത് തുടരാൻ ഷംസീറിന് അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പരാമര്‍ശം പിൻവലിച്ച്‌ മാപ്പു പറയണമെന്നും നേരത്തെ എൻ.എസ്. എസ് ആവശ്യപ്പെട്ടിരുന്നു.