play-sharp-fill
ആക്രി സാധനങ്ങള്‍ക്ക് ആവശ്യപ്പെട്ട പണം നൽകിയില്ല; യുവാവും, സുഹൃത്തും ആക്രിക്കടയിൽ കയറി ആക്രമണം നടത്തി ; സംഭവത്തിൽ ആനിക്കാട് മുണ്ടൻകവല സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആക്രി സാധനങ്ങള്‍ക്ക് ആവശ്യപ്പെട്ട പണം നൽകിയില്ല; യുവാവും, സുഹൃത്തും ആക്രിക്കടയിൽ കയറി ആക്രമണം നടത്തി ; സംഭവത്തിൽ ആനിക്കാട് മുണ്ടൻകവല സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ 

കോട്ടയം: ആക്രി സാധനങ്ങള്‍ക്ക് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് വള്ളാംതോട്ടം വീട്ടിൽ സുധിമോൻ വി.എസ് (21) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം ആനിക്കാട് അഞ്ചാനി തിയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ എത്തുകയും, ഇവരുടെ കൈവശമുണ്ടായിരുന്ന ആക്രി സാധനങ്ങൾ വിൽപ്പനയ്ക്കായി നൽകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇവർ ആവശ്യപ്പെട്ട പണം കടയുടമ നൽകാത്തതിനുള്ള വിരോധം മൂലം ഉടമയെ ഇവർ ചീത്ത വിളിക്കുകയും കടയിൽ ഇരുന്ന വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സുധിമോനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ഹരികൃഷ്ണൻ, എസ്.ഐ രമേശൻ, രാജു പി.വി, സി.പി.ഓ മാരായ സുഭാഷ്, രാജേഷ് രാജപ്പൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.