
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ; തോട്ടം തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കണം
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. മേപ്പാടി മുണ്ടക്കൈയിലാണ് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്.
മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം അവസാനിപ്പിക്കണം എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം സ്ഥലത്ത് തെരച്ചിൽ തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :