
സ്വന്തം ലേഖിക
കണ്ണൂർ: സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ എത്തിയ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ എ ആർ ക്യാമ്പിലെ കണ്ണൂർ മാലൂർ സ്വദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ട്രെയിൻ എത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ റെയിൽ പാളത്തിലൂടെ നടക്കുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ റെയിൽവേ പൊലീസ് ഇയാളെ ഓടിച്ചെന്ന് പിടിച്ചുമാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോൾ ഷെയർ ചെയ്തതിനായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ കഴിഞ്ഞ് കണ്ണൂർ എ ആർ ക്യാമ്പിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. സീനിയർ ഓഫീസറായിട്ടും അവിടെ പാറാവ് ഡ്യൂട്ടി നൽകി തരംതാഴ്ത്തിയതിന്റെ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു.അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ഇത്തരം പീഡനം. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ നിയമിച്ചിരുന്നു.